കോലഞ്ചേരി: കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ ഗീവറുഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു. പെരുന്നാൾ ആരാധനകൾക്ക് ഫാ. കുര്യൻ തോമസ് കരിപ്പാൽ മുഖ്യകാർമ്മിത്വം വഹിക്കും. ആറിന് രാവിലെ 7.30ന് പ്രഭാത നമസ്‌കാരം, കുർബ്ബാന, 11ന് എണ്ണയൊഴിക്കൽ ചടങ്ങ്, 11.30ന് മേമ്പൂട്ട് തുറക്കൽ, വൈകിട്ട് 6.30ന് സന്ധ്യാ നമസ്കാരം, 8ന് പ്രദക്ഷിണം, 10ന് ആശീർവാദം, നേർച്ചസദ്യ. ഏഴിന് രാവിലെ 8.30ന് മൂന്നിന്മേൽ കുർബ്ബാന, 10ന് പ്രസംഗം, 11ന് പ്രദക്ഷിണം, ആശിർവാദം, ലേലം, ഉച്ചയ്ക്ക് 12ന് നേർച്ചസദ്യ എന്നിവ നടക്കും.