മൂവാറ്റുപുഴ: ബാലസംഘം വേനൽ തുമ്പി കലാജാഥയുടെ മൂവാറ്റുപുഴ ഏരിയാ തല സംഘാടക സമിതി രൂപീകരിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു . ഏരിയാ സെക്രട്ടറി ബാലഭാസ്കകർ അദ്ധ്യക്ഷത വഹിച്ചു . എം. എ. സഹീർ ,കെ .കെ .ചന്ദ്രൻ ,വിജയ് കെ .ബേബി എന്നിവർ സംസാരിച്ചു. 101 അംഗ സംഘാടക സമിതിയെ തിരഞ്ഞെടുത്തു. "ഞങ്ങൾക്കും ചിലത് പറയാനുണ്ട് " എന്ന മുദ്രാവാക്യവുമായാണ് കലാജാഥ. ജാഥാംഗങ്ങളുടെ തിരഞ്ഞെടുപ്പ് അഞ്ചിന് വാഴപ്പിള്ളി ഗവ. ജെ.ബി. സ്ക്കൂളിൽ നടക്കും. ഏഴ് മുതൽ 11 വരെ മൂവാറ്റുപുഴ എസ്തോസ് ഭവനിലാണ് പരിശീലന ക്യാമ്പ്. 12 മുതൽ 15 വരെ ലോക്കൽ കമ്മിറ്റികളിലെ രണ്ട് കേന്ദ്രങ്ങളിൽ പര്യടനം നടത്തി പരിപാടികൾ അവതരിപ്പിയ്ക്കും. സംഘാടക സമിതി ഭാരവാഹികളായി കെ. പി .രാമചന്ദ്രൻ , ടി .എൻ .മോഹനൻ, സി. കെ .സതീശൻ (രക്ഷാധികാരികൾ) എം.എ. സഹീർ (ചെയർമാൻ) കെ.ജി. അനിൽകുമാർ, നിസ അഷറഫ്, ആർ .രാജീവ് (വൈസ് ചെയർമാൻമാർ) കെ. കെ .ചന്ദ്രൻ (കൺവീനർ) പി. പി. നിഷ, വിജയ് കെ. ബേബി, അനീഷ് ചന്ദ്രൻ (ജോയിന്റ് കൺവീനർമാർ) ആർ. രാകേഷ് (ട്രഷറർ)​ എന്നിവരെ തിരഞ്ഞെടുത്തു.