1

പള്ളുരുത്തി: മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ 113-ാമത് ജന്മദിനാഘോഷവും അനുസ്മരണവും ആർ.ശങ്കർ ഫൗണ്ടേഷന്റെ അഭിമുഖ്യത്തിൽ നടന്നു. ചെയർമാൻ പാട്ടത്തിൽകുട്ടൻ ഉദ്ഘാടനം ചെയ്തു. കൺവീനർ കെ.എസ്.ഷൈൻ അദ്ധ്യക്ഷനായി. തമ്പി സുബ്രഹ്മണ്യം, എ.ജെ.ജെയിംസ്, ഇ.എ.അമീൻ, വി.എഫ്.ഏണസ്റ്റ്, എൻ.ആർ.ഷിനിൽ, ലൈജു സേവ്യർ തുടങ്ങിയവർ സംസാരിച്ചു.