
കൂത്താട്ടുകുളം: ശ്രീനാരായണ ധർമ്മ പരിപാലനയോഗം കൂത്താട്ടുകുളം 224-ാംനമ്പർ ശാഖയുടെ വാർഷിക പൊതുയോഗം മംഗലത്തുതാഴം അദ്വൈതം ഓഡിറ്റോറിയത്തിൽ യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.എൻ. രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സി.പി. സത്യൻ മുഖ്യ പ്രഭാഷണം നടത്തി. പ്രവർത്തനറിപ്പോർട്ടും കണക്കും ശാഖാ സെക്രട്ടറി തിലോത്തമ ജോസ് യോഗത്തിൽ അവതരിപ്പിച്ച് പാസാക്കി. കൂത്താട്ടുകുളം നഗരസഭാ കൗൺസിലർമാരായ സി.എ. തങ്കച്ചൻ, സുമ വിശ്വംഭരൻ, വെളിയന്നൂർ ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഷിജു, കൂത്താട്ടുകുളം വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീല സാജു എന്നിവരെ യൂണിയൻ കൗൺസിലർ ഡി.സാജു ആദരിച്ചു.വിദ്യാഭ്യാസ അവാർഡും എൻഡോവ്മെന്റുകളും യോഗത്തിൽ വിതരണം ചെയ്തു. ശാഖാ ഭരണസമിതി അംഗങ്ങളായ എൻ.എം. ഷിജു, റ്റി.എൻ. സുരേന്ദ്രൻ, പി.എൻ. ഭാസ്കരൻ, സി.കെ.ബിജു, എ.ബി.സുധാകരൻ, ബിജു സി.വി., മനോജ്.പി.പി, പ്രിൻസ് നാരായണൻ, വി.ആർ. ലൈജു, എൻ.റ്റി. പ്രകാശ്, ദിവാകരൻ തലച്ചിറയിൽ, ജ്യോതി അനിൽ എന്നിവർ സംസാരിച്ചു. ശാഖാ വൈസ് പ്രസിഡന്റ് പി.എൻ. സലിംകുമാർ സ്വാഗതവും വനിതാ സംഘം പ്രസിഡന്റ് അമ്മിണി കുഞ്ഞ് നന്ദിയും പറഞ്ഞു.