തൃപ്പൂണിത്തുറ: കൂടുതൽ പുതിയ കലാകാരികളെ ആകർഷിക്കുക, പ്രചോദനം നൽകുക, അരങ്ങുകൾ നൽകുക എന്ന ലക്ഷ്യത്തോടെ തൃപ്പൂണിത്തുറ വനിതാ കഥകളി സംഘം ചൊല്ലിയാട്ടം നടത്തി. 15 ൽ പരം കുട്ടികൾ പങ്കെടുത്ത പരിപാടി നിറഞ്ഞ സദസിൽ അവതരിപ്പിക്കുകയുണ്ടായി.

സാംസ്കാരിക സമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ നഗരസഭ അദ്ധ്യക്ഷ രമ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ വാർഡ് കൗൺസിലർ രാധിക വർമ്മ, കഥകളി കേന്ദ്രം വൈസ് പ്രസിഡന്റ് ഡോ. ഉണ്ണിക്കൃഷ്ണൻ, നങ്ങ്യാർ കൂത്ത് കൂടിയാട്ടം കലാകാരി ഡോ. ജി. ഇന്ദു, കഥകളി വനിതാ സംഘം പ്രസിഡന്റ് രാധികാ വർമ്മ, സെക്രട്ടറി രാധികാ അജയൻ എന്നിവർ സംസാരിച്ചു. തുടർന്ന് ആർച്ച് ഗൗരി വർമ്മ, പി. വരദ എന്നിവർ പങ്കെടുത്ത കല്യാണസൗഗന്ധികം എന്ന കഥകളി നടന്നു.