ആലുവ: മൻ കി ബാത്തിൽ പ്രധാനമന്ത്രി പ്രശംസിച്ച ശ്രീമൻ നാരായണന് അഭിനന്ദങ്ങളുമായി വാവ സുരേഷ് എത്തി. ശ്രീമൻ നാരായണന്റെ മുപ്പത്തടത്തുള്ള വസതിയിൽ നേരിട്ടെത്തിയാണ് അഭിനന്ദിച്ചത്. എല്ലാ പ്രവർത്തനങ്ങളും ചോദിച്ചറിഞ്ഞ വാവ സുരേഷ് ശ്രീമൻ നാരായണൻ ഈശ്വരൻ ഭൂമിയിലേക്കയച്ച ദൂതനാണെന്ന് പറഞ്ഞു.
രണ്ടു മണിക്കൂറിലേറെ നീണ്ട സൗഹൃദ കൂടിക്കാഴ്ചക്കു ശേഷം നാരായണന്റെ പ്രവർത്തനങ്ങളിൽ എപ്പോഴും പരാമർശിക്കപ്പെടുന്ന ഹോട്ടൽ ദ്വാരകയും സന്ദർശിച്ചിട്ടാണ് വാവ സുരേഷ് മടങ്ങിയത്. അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട നല്ല മുഖപരിചയമുള്ള അഥിതിയെ ജനങ്ങൾ പെട്ടെന്നു തിരിച്ചറിഞ്ഞു. സെൽഫികളും ഹസ്തദാനങ്ങളുമായി ചുറ്റും കൂടിയ ജനങ്ങൾക്ക് ഇമ്പവും കൗതുകം നിറഞ്ഞതുമായ പുത്തനൊരു അനുഭവമായിരുന്നു ദ്വാരകയിൽ നിന്ന് ലഭിച്ചത്.