മൂവാറ്റുപുഴ: സംസ്ഥാന സർക്കാരിന്റെ എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതി സർവേയുടെ എന്യുമറേറ്റർമാർക്കുള്ള പരിശീലനം മൂവാറ്റുപുഴ ബ്ലോക്കിലെ പഞ്ചായത്തുകളിൽ തുടങ്ങി. മാറാടി പഞ്ചായത്തിലെ പരിശീലനം പ്രസിഡന്റ് ഒ .പി. ബേബി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ഹേമ സനൽ അദ്ധ്യക്ഷത വഹിച്ചു പഞ്ചാത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോർജ്ജ്, കുടുംബശ്രീ അംഗംസെക്രട്ടറി ബിനോയ് മത്തായി,രേഖ രാജു ശോഭ രവി എന്നിവർ സംസാരിച്ചു. കില ആർ. പി. സൂസി കുറ്റിപ്പുഴ, പഞ്ചായത്ത് തല സി.ആർ.പി. ആശ രാജു, ടെക്നിക്കൽ അസിസ്റ്റന്റ് ഇ .എം. മഹേഷ് കുമാർ എന്നിവർ ക്ലാസെടുത്തു.
വാളകം പഞ്ചായത്തിലെ പരിശീലനം പ്രസിഡന്റ് സി .വൈ .ജോളിമോൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സ്മിത സാബു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി.പി. മത്തായി, ഷീല ദാസ് എന്നിവർ സംസാരിച്ചു. കില ആർ.പി പി. ജി. ബിജു, പഞ്ചായത്ത് സി.ആർ.പി ഷൈബി, ടെക്നിയ്ക്കൽ അസിസ്റ്റന്റ് ഷിത ബിനു എന്നിവർ ക്ലാസെടുത്തു. പരിശീലനം ഇന്ന് സമാപിക്കും.