
തുറവൂർ: ചേർത്തല തുറവൂർ തിരുമല ദേവസ്ഥാനത്ത് (ടി.ഡി) ഉത്സവാഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന 'മൃദംഗത്രയം" പരിപാടി ശ്രദ്ധേയമായി. മൃദംഗത്തോടൊപ്പം 'മിഴാവ്" വാദ്യോപകരണവും ഉൾപ്പെടുത്തിയുള്ള തനിയാവർത്തനമാണ് ആസ്വാദകരുടെ മനം കവർന്നത്.
സംസ്ഥാനത്ത് കർണാടക സംഗീത പരിപാടിയിൽ മൃദംഗവും മിഴാവും ഒന്നിച്ചത് ആദ്യമാണ്. തുറവൂർ വി.കൃഷ്‌ണ കമ്മത്ത്, തൃപ്പൂണിത്തുറ പ്രദീപ്, തൃപ്പൂണിത്തുറ ഉണ്ണി കേരളവർമ്മ എന്നിവരാണ് മൃദംഗത്തിലും മിഴാവിലും വിസ്മയം തീർത്തത്. ചേർത്തല ശ്രീജിത്ത് (പുല്ലാങ്കുഴൽ), തുറവൂർ സേതുനാഥ് (വയലിൻ) എന്നിവരും ഒപ്പമുണ്ടായിരുന്നു.