
കൊച്ചി: ശബ്ദ മലിനീകരണത്തിനെതിരെ കൊച്ചി ഐ.എം.എ, ഐ.എം.എ നിസ്, എ.ഒ.ഐ കൊച്ചി, ഐ.എ.പി കൊച്ചി എന്നിവ സംയുക്തമായി സൈക്ലത്തോൺ സംഘടിപ്പിച്ചു. ഐ.എം.എ ഹൗസിൽ ഹൈബി ഈഡൻ എം.പി. ഫ്ലാഗ് ഓഫ് ചെയ്തു. ഐ.എം.എ നിസ് സംസ്ഥാന ചെയർമാൻ ഡോ. സണ്ണി പി. ഓരത്തേൽ, കൊച്ചി ഐ.എം.എ പ്രസിഡന്റ് ഡോ. മരിയ വർഗീസ്, ഡോ. അനിത തിലകൻ, ഡോ. ഗീത നായർ, ഡോ. ജോർജ് തുകലൻ, എസ്.സി. എം.എസ് ഗ്രൂപ്പ് വൈസ് ചെയർമാൻ പ്രമോദ് പി. തേവന്നൂർ, ഗ്രൂപ്പ് ഡയറക്ടർ ബൈജു രാധാകൃഷ്ണൻ, പ്രകാശ് പി. ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.