കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്പർ ആന്വേറ്റഡ് സ്റ്റാഫ് അസോസിയേഷൻ വാർഷിക സമ്മേളനം ആശുപത്രി സെക്രട്ടറി ജോയി.പി.ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.മറിയാമ്മ കുരിയാക്കോസ് അദ്ധ്യക്ഷയായി. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് മുഖ്യപ്രഭാഷണം നടത്തി. സ്ഥാപക പ്രസിഡന്റ് ഡോ.സി.ടി.എബ്രഹം, ആശുപത്രി ചാപ്ലെയിൻ ഫാ.ജോൺ കുരിയാക്കോസ്, അസോസിയേഷൻ സെക്രട്ടറി പി.സി.തോമസ്, മുൻ സെക്രട്ടറി ഐസക് പോൾ, എം.പി. ജോസഫ്, ജോണി ജോർജ് കോർ എപ്പിസ്‌കോപ്പ തുടങ്ങിയവർ സംസാരിച്ചു.