കോലഞ്ചേരി: എം.ഒ.എസ്.സി നഴ്‌സിംഗ് കോളേജിൽ എൻ.എസ്.എസ് യൂണിറ്റിന്റെയും ആന്റി റാഗിംഗ് സെല്ലിന്റെയും എസ്.എസ്.ജി.പി സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്ത്രീസുരക്ഷ സ്വയംരക്ഷ പരിശീലന പരിപാടിയും ബോധവത്ക്കരണ ക്ലാസും നടന്നു. പുത്തൻകുരിശ് ഡിവൈ.എസ്.പി ജി.അജയ് നാഥ് ഉദ്ഘാടനം ചെയ്തു. നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.എൻ.എ.ഷീല ഷേണായ് അദ്ധ്യക്ഷയായി. എസ്.ഐ സാബു കെ. പീറ്റർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.എം.അമ്പിളി, എം.കെ.സിന്ധു, കെ.എൻ.ബിജി തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി. ബിനു ജോൺ, സ്‌നേഹ ജോയ് തുടങ്ങിയവർ സംസാരിച്ചു.