1

തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളിലെ പൊതുമരാമത്ത് നിർമ്മാണപ്രവർത്തനങ്ങൾ ചെയർപേഴ്സൺ തടയുന്നതായി ആരോപിച്ച്‌ എൽ.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ചെയർപേഴ്സന്റെ കാബിൻ ഉപരോധിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു കൗൺസിലർമാരുടെ പ്രതിഷേധം.എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി നേതാവ് എം.കെ.ചന്ദ്രബാബു, കൗൺസിലർമാരായ ജിജോ ചിങ്ങം തറ പി.സി. മനൂപ്, ഉഷ പ്രവീൺ,അജുന ഹാഷിം,റസിയ നിഷാദ്,അനിത ജയചന്ദ്രൻ,ആര്യ ബിബിൻ,എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
രാവിലെ ചെയർപേഴ്സൺ നഗരസഭയിലെത്തിയെങ്കിലും പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പ് ക്യാബിൻ വിട്ടിറങ്ങുകയായിരുന്നു.കഴിഞ്ഞ 13ന് ചേർന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാരുടെ ഒമ്പത് വാർഡുകളിലെ 15 നിർമ്മാണ പ്രവർത്തനങ്ങൾ മാറ്റിവച്ചത് വിവാദമായിരുന്നു. ഓൺ ഫണ്ട് ഉൾപ്പടെയുള്ളവ ഇതിലുണ്ട്. മഴക്കാലത്തിനുമുമ്പ് അടിയന്തരമായി ചെയ്യേണ്ടവപോലും മാറ്റിവച്ചുവെന്ന് കൗൺസിലർ ചന്ദ്രബാബു പറഞ്ഞു.