കോലഞ്ചേരി: വടക്കേ മഴുവന്നൂർ ചവരാംകുഴി ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ മഹോത്സവം 5, 6 തീയതികളിൽ നടക്കും. 5ന് രാവിലെ ഗണപതി ഹോമം, ശുദ്ധികലശം, വൈകിട്ട് 3ന് നഗര പ്രദക്ഷിണം, 7ന് രക്ഷോഘ്‌ന ഹോമം. ആറിന് രാവിലെ 7 ന് കലശപൂജ 9.40 ന് പ്രതിഷ്ഠ, 12 ന് അന്നദാനം.