അങ്കമാലി: നായത്തോട് കെ.ആർ.കുമാരൻ മാസ്റ്റർ സ്മാരക നവയുഗ വായനശാലയിൽ ഭാഷാ പരിശീലന കളരി 'എന്റെ മലയാളം, അമ്മ മലയാളം ' ആരംഭിച്ചു. വി.ശാന്തകുമാരിയാണ് ക്ലാസിന് നേതൃത്വം കൊടുക്കുന്നത്.

എഴുത്തുകാരൻ ജേക്കബ് നായത്തോട് പരിശീലന കളരി ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് ഷാജി യോഹന്നാൻ അദ്ധ്യക്ഷനായി. ടി.പി.ലത സ്വാഗതവും രഥീഷ് കുമാർ കെ.മാണിക്യമംഗലം നന്ദിയും പറഞ്ഞു. മുൻ നഗരസഭ ചെയർമാൻ കെ.കുട്ടപ്പൻ, നഗരസഭ പ്രതിപക്ഷേ നേതാവ് ടി.വൈ.ഏല്യാസ്, മുൻ കൗൺസിലർ കെ.ഐ. കുര്യാക്കോസ്, ജിജോ ഗർവാസീസ് ,വി.ശാന്തകുമാരി എന്നിവർ സംസാരിച്ചു. നാല് മുതൽ പത്തുവരെ ക്ലാസിലെ കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. ശനിയും ഞായറും അവധി ദിവസങ്ങളിലുമാണ് ക്ലാസ്.