അങ്കമാലി: അങ്കമാലി മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ കുടുംബമേള സംഘടിപ്പിച്ചു. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി കുടുംബമേള ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എൻ.വി പോളച്ചൻ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി, റോജി എം. ജോൺ എം.എൽ.എ , സിനിമാതാരം ടിനി ടോം, വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ്ബ്, ജന.സെകട്ടറി എ.ജെ.റിയാസ്, മേഖലാ പ്രസിഡന്റ് ജോജി പീറ്റർ, നഗരസഭ വൈസ് ചെയർപേഴ്സൺ റീത്ത പോൾ, കൗൺസിലർമാരായ ടി.വൈ എലിയാസ്, എ.വി.രഘു , വ്യാപാരി സമിതി മേഖല പ്രസിഡന്റ് ഡേവീസ് പാത്താടൻ, അസോസിയേഷൻ ഭാരവാഹികളായ ഡാന്റി ജോസ്, തോമസ് കുര്യാക്കോസ്, പി.ഒ.ആന്റോ, സി.ഡി.ചെറിയാൻ, ഡെന്നി പോൾ, എം.ഒ മാർട്ടിൻ, സനൂജ് സ്റ്റീഫൻ, ബിജു പുപ്പത്ത് എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുതിർന്ന വ്യാപാരികളെ ആദരിച്ചു.