കിഴക്കമ്പലം: താമരച്ചാൽ വിശുദ്ധ മർത്തമറിയം യാക്കോബായ വലിയ പള്ളിയിൽ മാർ ഗീവർഗീസ് സഹദായുടെയും മ​റ്റു പരിശുദ്ധന്മാരുടെയും ഓർമ്മപെരുന്നാളിന് വികാരി ഫാ. ബേബി ജോൺ കോറെപ്പിസ്‌ക്കോപ്പ കൊടി ഉയർത്തി. സഹവികാരി ഫാ. ഏലിയാസ് പി.ജോർജ്, ഫാ, സനു മാത്യ, ട്രസ്​റ്റിമാരായ സാബു വർഗിസ്, വർഗീസ് ഐസക്ക് തുടങ്ങിവർ പങ്കെടുത്തു.