കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്ന് സി.എം.പി അരവിന്ദാക്ഷൻ വിഭാഗം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിന്റെ വികസനത്തിന് സമഗ്രമായ പ്രവർത്തനം കാഴ്ചവെക്കുന്ന എൽ.ഡി.എഫ് തൃക്കാക്കരയിൽ വിജയിക്കണമെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി അജീബ് മുഹമ്മദ്, അഷ്റഫ് വാണിയക്കാട്, അമ്പിളി മനാടത്ത് എന്നിവർ പങ്കെടുത്തു.