കോലഞ്ചേരി: കടമറ്റം സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 6, 7 തീയതികളിൽ നടക്കും. വികാരി ഫാ. പൗലോസ് പുതിയാമഠത്തിലിന്റെ മുഖ്യകാർമ്മികത്വത്തിൽ സഹവികാരി ഫാ. അജോ കുര്യാക്കോസ് ഓമ്പാളയിൽ പെരുന്നാളിന് കൊടിയേറ്റി. ആറിന് രാവിലെ 7.30ന് പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം 8.30ന് ഡോ. മാത്യൂസ് മോർ ഈവാനിയോസ് മെത്രാപോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബാന നടക്കും.