പള്ളുരുത്തി: ചെല്ലാനം പഞ്ചായത്തിൽ പെട്രോൾ പമ്പ് സ്ഥാപിക്കേണമന്നാവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രിക്ക് ചെല്ലാനം കെ.സി.വൈ എം പൂർവ്വ നേതൃസഖ്യം ഹൈബി ഈഡൻ എം.പി വഴി നിവേദനം നൽകി. എഴുപുന്നയിൽ റെയിൽവെ ഫ്ലൈ ഓവർ നിർമ്മിച്ച് തീരവാസികളുടെ നാഷണൽ ഹൈവേയിലേക്കുള്ള യാത്ര ക്ലേശം പരിഹരിക്കണമെന്നും നിവേദനത്തിൽ പൂർവ്വ നേതൃസഖ്യം ചെയർമാൻ വി.ജെ. പീറ്റർ, കൺവീനർ സൈജു സെബാസ്റ്റിൻ, ട്രഷറർ കെ.ജെ. ആൻട്രു ടോമി, പൂർവ്വ നേതൃ സഖ്യം കൊച്ചി രൂപത ചെയർമാൻ അഡ്വ. കെ.എക്സ്. ജൂലപ്പൻ എന്നിവർ ആവശ്യപ്പെട്ടു.