പള്ളുരുത്തി: പെരുമ്പടപ്പ് സർപ്പസന്നിധിഭദ്രകാളീക്ഷേത്രത്തിലെ ഉത്സവം 8 ന് 7നും 7.30 നും മധ്യേ ക്ഷേത്രതന്ത്രി കൗസ്തുഭം സന്തോഷിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. കൊടിയേറ്റ് ദിവസം ഉച്ചയ്ക്ക് 12 മുതൽ കൊടിയേറ്റ് സദ്യ നടക്കും. വൈകിട്ട് നാലിന് ദേവിക്കുള്ള ഉടയാട സമർപ്പണം. തുടർന്ന് കൊടിയും കൊടിക്കയറും എത്തിച്ചേരും. രാത്രി 8 ന് ആയില്യംപൂജയും കളമെഴുത്തുംപാട്ടും. 12 ന് പള്ളിവേട്ട മഹോത്സവം. വൈകിട്ട് 9.30 ന് പള്ളിവേട്ടക്ക് പുറപ്പാട്. തുടർന്ന് പള്ളിവേട്ട 13 ന് ആറാട്ട് മഹോത്സവം. രാവിലെ കാഴ്ചശ്രീബലി. 12 മുതൽ ആറാട്ടു സദ്യ വൈകിട്ട് 5.30 മുതൽ പകൽപ്പൂരം. കുമ്പളങ്ങി കണ്ടത്തിപ്പറമ്പ് ഭുവനേശ്വരി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. രാത്രി 9 ന് ആറാട്ട് എഴുന്നള്ളിപ്പ്.