മൂവാറ്റുപുഴ: പി.എം.എ.വൈ.- ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമിയുള്ള ഭവന രഹിതർക്ക് വീട് നിർമ്മിക്കാൻ ധന സഹായത്തിന് അപേക്ഷ ക്ഷണിച്ചു. മൂവാറ്റുപുഴ നഗരസഭ പരിധിയിൽ സ്ഥിരതാമസക്കാരും സ്വന്തമായി ഭൂമി ഉള്ളവരും ആയിരിക്കണം അപേക്ഷകർ. വാർഷിക വരുമാനം മൂന്നുലക്ഷത്തിൽ താഴെയായിരിക്കണം. അപേക്ഷകനോ കുടുംബാംഗങ്ങൾക്കോ നേരത്തെ ഈ വിഭാഗത്തിൽ ധനസഹായം ലഭിക്കാത്തവരാകണം. താമസയോഗ്യമല്ലാത്ത വീട് ഇല്ലെന്ന സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം സമർപ്പിക്കണം. 6ന് വൈകിട്ട് അഞ്ചിന് മുമ്പ്

നഗരസഭ ഓഫീസിൽ പ്രവർത്തിക്കുന്ന പി.എം.എ.വൈ വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം

റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ കോപ്പി, കരം അടച്ച രസീത്, ആധാരത്തിന്റെ കോപ്പി, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് കോപ്പി, നിലവിലുള്ള സ്ഥലത്തിന്റെ / വാസയോഗ്യമല്ലാത്ത വീടിന്റെ

ഫോട്ടോ, അപേക്ഷകന്റെ മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയും സമർപ്പിക്കണം.