കുറുപ്പംപടി: വളയൻചിറങ്ങര വി.എൻ.കേശവപിള്ള സ്മാരക വായനശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. രായമംഗലം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ വിപുലമായ കാർഷിക സെമിനാറിന് തുടക്കം കുറിച്ചു. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം നിർവഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മികച്ച കർഷകരെയും ക്ഷീരകർഷകരേയും അനുമോദിച്ചു. രായമംഗലം കൃഷി ഓഫീസർ സ്മിനി വർഗീസ് കാർഷിക ക്വിസ് നയിച്ചു. തുടർന്ന് എറണാകുളം ക്ഷീരവികസന ഓഫീസിലെ സി.എസ്. രതീഷ് ബാബു, വെറ്ററിനറി സർജൻ ഡോക്ടർ എം.എസ്. അഷ്കർ, സീനിയർ വെറ്ററിനറി സർജൻ ഡോക്ടർ ടി.ആർ. ഷേർമി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. റെഫീന ബീവി ( ഡയറി എക്സ്റ്റൻഷൻ ഓഫീസർ, കൂവപ്പടി)മോഡറേറ്ററായി. രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, ഡോ.സന്ധ്യ.ജി.നായർ, ബേസിൽ പോൾ, ശാരദ മോഹൻ, ഡോ.ബേബി ജോസഫ്, എം.ആർ. സുരേന്ദ്രൻ, പി.ജി. സജീവ്, ദീപ ജോയി, അംബിക മുരളീധരൻ, ജോയി പൂണേലിൽ എന്നിവർ സംസാരിച്ചു. ആഘോഷ പരിപാടികൾ മെയ് 6 ന് സമാപിക്കും.