കാലടി: മാണിക്യമംഗലം സായിശങ്കര കേന്ദ്രത്തിൽ നാളെ ശങ്കരജയന്തി വിവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെ 8ന് ശങ്കരാചാര്യ പ്രതിമയിൽ പുഷ്പാർച്ചനയും പ്രദക്ഷിണ ഭജനയും നടത്തും. 10ന് ആലുവ സുദർശൻ നയിക്കുന്ന ഭജനയും ശിവസഹസ്രനാമജപവും. സത്യസായി സേവാസംഘടനയുടെ ജില്ലാ പ്രസിഡന്റായി രണ്ടു പതിറ്റാണ്ടിലേറെ പ്രവർത്തിച്ച പി.കെ. നന്ദനവർമ്മയെ ആദരിക്കും. തുടർന്ന് ശങ്കരജയന്തി സന്ദേശം. വൈകിട്ട് 8 ന് മംഗള ആരതിയോടെ സമാപിക്കുമെന്ന് ഡയറക്ടർ പി.എൻ.ശ്രീനിവാസൻ പറഞ്ഞു.