തൃക്കാക്കര: കാക്കനാട് ഭക്ഷ്യ വിഷബാധയെത്തുടർന്ന് ആരോഗ്യ വിഭാഗം ഹോട്ടൽ അടപ്പിച്ചു. കുഴിക്കാട്ടുമൂല നിലംപതിഞ്ഞിമുകൾ റോഡിൽ മുരിയങ്കര ലൈനിലെ കഫേ റിട്രോ ഹോട്ടലിനെതിരെയാണ് ജില്ലാ ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഹോട്ടലിൽ നിന്ന് ചോറും മീൻകറിയും കഴിച്ച ഇൻഫോപാർക്ക് ജീവനക്കാരായ എട്ടുപേർ ഭക്ഷ്യ വിഷബാധയെത്തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. ഇവരുടെ പരാതിയെ തുടർന്ന് ജില്ലാ ഹെൽത്ത് ഓഫീസർ ശ്രീനിവാസൻ,പി.എച്ച്.സി അജിത് കുമാർ, മുൻസിപ്പൽ ഹെൽത്ത് ഇൻസ്‌പെക്ടർ സെജി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സജികുമാർ, അബ്ദുൾസത്താർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഹോട്ടലിന്റെ കിച്ചൻ വ്യത്തിഹീനാമായ സാഹചര്യത്തിലായിരുന്നു.സ്ഥാപനം അടച്ചുപ്പൂട്ടാൻ നിർദേശം നൽകി.