കുറുപ്പംപടി: സംസ്ഥാന കുടുംബശ്രീ മിഷന്റെ കീഴിൽ അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരെ കണ്ടെത്തി തൊഴിൽ നൽകുന്ന പദ്ധതിയായ എന്റെ തൊഴിൽ, എന്റെ അഭിമാനം പദ്ധതി മുടക്കുഴ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് പ്രസിഡന്റ് ദീപ ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ്.എ പോൾ, വൽസ വേലായുധൻ, അംഗങ്ങളായ അനാമിക ശിവൻ, ഡോളി ബാബു, ഷിജി ബെന്നി, സാലി ബിജോയ്, കില ഇൻസ്ട്രക്ടർ ജോൺ എന്നിവർ പ്രസംഗിച്ചു.