ആലുവ: മനുഷ്യമനസ്സിന്റെ കാലുഷ്യമകറ്റാൻ കലിയുഗത്തിൽ നാമജപം മാത്രമാണ് ആശ്രയമെന്ന് യജ്ഞാചാര്യൻ തിരുനക്കര മധുസൂദന വാര്യർ പറഞ്ഞു. മുപ്പത്തടം ശ്രീ മുതുകാട് ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞവേദിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എസ്.ആർ.നായർ കിടങ്ങൂർ, മോഹനൻ മൂലയിൽ എന്നിവർ യജ്ഞ പൗരാണികരും ദിലീപ് നമ്പൂതിരി യജ്ഞ ഗോതാവുമായിട്ടാണ് സപ്താഹം തുടങ്ങിയത്. ഇന്ന് വൈകിട്ട് വിദ്യാഗോപാല മന്ത്രാർച്ചനയും നാളെ സർവ്വൈശ്വര്യ പൂജയും നടക്കുന്ന സപ്താഹ യജ്ഞം മേയ് എട്ടിന് സമാപിക്കും.