മട്ടാഞ്ചേരി: കൊച്ചിയിലെ ജൈന ക്ഷേത്രത്തിൽ വാർഷിക ധ്വജാരോഹണം നടന്നു. ഇതിനോടനുബന്ധിച്ച് ക്ഷേത്ര വിഗ്രഹത്തിന് വൈരം പതിച്ച സ്വർണ്ണ ദൃഷ്ടി സമർപ്പണവും നടന്നു. നുറ്റാണ്ട് പിന്നിട്ട ജൈൻ തീർത്ഥാടന കേന്ദ്രമാണ്. സ്വേതാംബർ മുർത്തി പൂജയ്ക്ക് ജൈൻ ക്ഷേത്രം. ക്ഷേത്രത്തിലെ ധർമ്മരാജ് പ്രഭു മുർത്തി പൂജക് ക്ഷേത്ര താഴിക കൂടത്തിലാണ് സവിശേഷമായ കൊടിക്കൂറ മാറ്റിയുള്ള ധ്വജാരോഹണം നടന്നത്.

1904 ൽ സ്ഥാപിച്ച ക്ഷേത്രത്തിലെ 119 മത് ധ്വജാരോഹണമാണ് ഇന്നലെ നടന്നത്. അക്ഷയ തൃതിയ മൂഹൂർത്തവുമായി ബന്ധപ്പെട്ടുള്ള ധ്വജ മാറ്റം പൂജാദി ആരാധനാക്രമങ്ങളുമായാണ് നടക്കുക.

ധ്വജമുയർത്തുന്നതിന് ഭക്തന് അവകാശം നേടിയെടുക്കാനായി അന്നേ ദിവസം അവകാശലേലം നടക്കും. ക്ഷേത്രത്തിൽ നടന്ന ഭക്തി നിർഭരമായ ചടങ്ങിൽ ലേലാവകാശം നേടിയ അജിത് കുമാർ മമ്മായ ധ്വജാരോഹണo നടത്തി. മുകേഷ് കാന്തിലാൽ ദേവന് ദൃഷ്ടി സമർപ്പിച്ചു. ചടങ്ങുകൾക്ക് പൂജാരി പണ്ഡിറ്റ് പ്രകാശ് ഭായ് നേതൃത്വം നൽകി. ക്ഷേത്രം പ്രസിഡന്റ് കിഷോർ ശ്യാംജി ,സെക്രട്ടറി നിതിൻകുമാർ സവേരി,ട്രഷറർ മുകേഷ്കാന്തിലാൽ, ധർമ്മേഷ് നാഗഡ ,അങ്കിത് മമ്മായ, ഹരേഷ് ഭായ് മേത്ത, സുരേഷ് ഭായ് മദൻലാൽ എന്നിവർ നേതൃത്വം നൽകി.