പറവൂർ: കാശ്മീരിലെ മഞ്ഞുമലകളിലൂടെ ബൈക്കിലൊരു യാത്രയെന്ന അമ്മയുടേയും മകന്റേയും ആഗ്രഹം സഫലമായി. അടുക്കളയിൽ നിന്ന് ലഡാക്കിലേക്ക് എന്ന നാമകരണം ചെയ്ത ബൈക്ക് യാത്ര കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെ ലഡാക്കിലെത്തി. 50കാരിയായ സിന്ധുവും 26കാരനായ മകൻ ഗോപകുമാറും കഴിഞ്ഞ 20ന് രാവിലെയാണ് ലഡാക്കിലേക്ക് സാഹസികയാത്ര പുറപ്പെട്ടത്. ലഡാക്കിൽ നിന്ന് അമ്പത് കിലോമീറ്ററോളം അകലെയുള്ള കർദുഗ്‌ലായിലെത്തി. ഒക്സിജന്റെ അളവ് കൃത്യമല്ലാത്ത പ്രദേശമായതിനാൽ ഇന്ത്യൻ സൈനികരുടെ നിർദേശപ്രകാരം അധികസമയം ഇവിടെ ചെലവഴിച്ചില്ല. ഇന്നലെ രാവിലെ ലഡാക്കിൽ നിന്ന് മണാലിവഴി മടക്കയാത്രയിലാണ് സിന്ധുവും ഗോപകുമാറും. 15ന് നാട്ടിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.