കൊച്ചി: കെ- റെയിൽ വിരുദ്ധ സമരങ്ങൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന വിവിധ പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുന്നതിനും ജനപങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും സംസ്ഥാന വ്യാപകമായുള്ള കെ- റെയിൽ വിരുദ്ധ സമരസംഘടനാ പ്രതിനിധികളുടെ കൺവെൻഷൻ ഇന്ന് രാവിലെ 9.30 ന് അദ്ധ്യാപക ഭവനിൽ ചേരും.

കൂടംകുളം സമരനായകൻ ഡോ.എസ്.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്യും. ഏകോപനസമിതി ചെയർമാൻ അഡ്വ. വി എം മൈക്കിൾ അദ്ധ്യക്ഷനാകും. സിൽവർലൈൻ വിരുദ്ധ സമരസമിതി സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ ടി.ജെ. വിനോദ്, മോൻസ് ജോസഫ്, മുൻ എം.പി ഡോ. ചാൾസ് ഡയസ്, ഡോ.എം. മത്തായി എന്നിവർ സംസാരിക്കും ഏകോപനസമിതി രക്ഷാധികാരി ഫെലിക്‌സ് പുല്ലുടൻ കൺവെൻഷൻ പ്രഖ്യാപനം നടത്തും. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സംയുക്ത കിസാൻ മോർച്ച കൺവീനർ പി.ടി. ജോൺ, സണ്ണി എം.കപിക്കാട്, ടി.ടി. ഇസ്മയിൽ, ഫാ. അഗസ്റ്റിൻ വട്ടോളി, ഡോ. കുസുമം ജോസഫ്, പി.എ. ബാബു, കെ. സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിക്കും.