വൈപ്പിൻ: എടവനക്കാട് ഇക്ബാൽ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ തിരക്കഥാകൃത്ത് ജോൺ പോളിന്റെ അനുസ്മരണ സമ്മേളനം നടത്തി. വായനശാല ഹാളിൽ നടന്ന സമ്മേളനം കൊച്ചി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ അഡ്വ. പി.എൻ. തങ്കരാജ് ഉദ്ഘാടനം ചെയ്തു. എടവനക്കാട് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ദാസ് കോമത്ത് അനുസ്മരണ പ്രഭാഷണം നടത്തി.