ഇടപ്പിള്ളി : അഞ്ചുമന ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം 7 മുതൽ 13 വരെ നടക്കും. 6 ന് വൈകിട്ട് 6 ന് ക്ഷേത്രം തന്ത്രി പുലിയന്നൂർ ശശി നമ്പൂതിരിപ്പാട് ഭദ്രദീപം തെളിക്കും. തുടർന്ന് ആചാര്യൻ ടി.കെ. രാജഗോപാല മേനോൻ വെങ്ങോല ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തും. ദിവസവും രാവിലെ 6 ന് ശ്രീലളിതാസഹശ്രനാമ ജപത്തോടുകൂടി യജ്ഞം ആരംഭിക്കും. വൈകിട്ട് 6.30 ന് വിളക്ക്പൂജ, 7 ന് ശനിപൂജ, 8 ന് ഭദ്രകാളീ പൂജ, 9 ന് സരസ്വതീപൂജ, 10 ന് മഹാലക്ഷ്മി പൂജ, 11 ന് മഹാസുമംഗലീ പൂജ രുഗ്മിണീസ്വയംവരം, 12 ന് മഹാലക്ഷ്മി പൂജ, 13 ന് രാവിലെ 11.45 ന് അവഭൃതസ്‌നാനം പ്രസാദം ഊട്ട് എന്നിവയാണ് മറ്റ് ചടങ്ങുകൾ.