കൊച്ചി: ധീരമായ പ്രവർത്തികൾ, നേതൃത്വം, പ്രൊഫഷണൽ നേട്ടങ്ങൾ, ഉന്നത നിലവാരത്തിലുള്ള മികച്ച സേവനം എന്നിവ പ്രകടമാക്കിയ നാവികസേനാംഗങ്ങളെ അനുമോദിച്ചു. രാഷ്ട്രപതിയ്ക്കു വേണ്ടി നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ സേനാംഗങ്ങൾക്ക് ധീരതയ്ക്കും വിശിഷ്ട സേവനത്തിനുമുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.