കൊച്ചി: വഴിയോര കച്ചവടക്കാരോടുള്ള കൊച്ചി കോർപ്പറേഷൻ അധികാരികളുടെ വേട്ടയാടൽ അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സ്ട്രീറ്റ് വെൻഡേഴ്‌സ് ഓർഗനൈസേഷൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അന്യസംസ്ഥാന തൊഴിലാളികൾക്ക് ലൈസൻസ് നൽകാൻ സാങ്കേതികത്വം പ്രശ്‌നമല്ലാത്ത കോർപ്പറേഷൻ തങ്ങളിൽ പലർക്കും ലൈസൻസ് നൽകുന്നില്ല.

നഗരത്തിലെ പ്രധാന നടപ്പാതകളെല്ലാം അന്യസംസ്ഥാന തൊഴിലാളികൾ കൈയടക്കി. വഴിയോര കച്ചവട ലൈസൻസ് അനുവദിച്ചു നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ജില്ലാ കൺവീനർ നൗഷാദ് പി.എം, കോ ഓർഡിനേറ്റർ നിയാസ് കരിമുകൾ, പ്രസിഡന്റ് ഷഫീക് പള്ളുരുത്തി, സെക്രട്ടറി ആഷിക് ആനച്ചാൽ, റോഷൻ ആലുങ്കൽ എന്നിവർ പങ്കെടുത്തു.