തൃപ്പൂണിത്തുറ: നഗരസഭയിലെ 46-ാം വാർഡ് (പിഷാരി കോവിൽ) ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൻ. ഡി.എ. സ്ഥാനാർത്ഥി രതി രാജുവിനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ കൺവെൻഷൻ ഭാരതീയ ജനതാ പാർട്ടി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നവീൻ ശിവൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ഉപാദ്ധ്യക്ഷൻ പി.എൽ. ബാബു, ജില്ലാ ട്രഷറർ ഉല്ലാസ് കുമാർ, സംസ്ഥാന സമിതി അംഗം അഡ്വ. എ. ബി. സാബു, സംസ്ഥാന കൗൺസിൽ അംഗം യു.മദുസൂദനൻ, പ്രതിപക്ഷ നേതാവ് പി.കെ. പീതാംബരൻ, ജനറൽ സെക്രട്ടറിമാരായ അനിത ബിനു, കെ.ടി. ബൈജു, എരൂർ ഏരിയാ പ്രസിഡന്റ് ഹരി മേനോൻ എന്നിവർ നേതൃത്വം നൽകി.