മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന താലൂക്ക് ലൈബ്രറിസംഗമം നാളെ (ശനി) രാവിലെ 10ന് മൂവാറ്റുപുഴ കാർഷിക സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. താലൂക്ക് പ്രസിഡന്റ് ജോഷിസ്കറിയ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി സി.കെ. ഉണ്ണി പ്രവത്തനറിപ്പോർട്ടും കണക്കും 2022-23-ലെ ബഡ്ജറ്റും അവതരിപ്പിക്കും. സംസ്ഥാനകൗൺസിൽ അംഗം ജോസ് കരിമ്പന, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ, ജില്ല എക്സിക്യുട്ടീവ് അംഗം പി.ബി. രതീഷ് എന്നിവർ സംസാരിക്കും. പി.കെ. വിജയൻ സ്വാഗതവും സിന്ധുഉല്ലാസ് നന്ദിയും പറയും. ഗ്രന്ഥശാലയിൽനിന്ന് താലൂക്ക് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങളും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരിലും മുനിസിപ്പൽ ചെയർമാൻമാരിലുംനിന്ന് തിരഞ്ഞെടുത്തിട്ടുള്ള അംഗങ്ങളുമാണ് സംഗമത്തിൽ പങ്കെടുക്കുന്നത്.