നെടുമ്പാശേരി: നോർത്ത് കുത്തിയത്തോട് സെന്റ് തോമസ് പള്ളി നിർമ്മിച്ച കുത്തിയത്തോട് ടൗൺഹാൾ നാളെ വൈകിട്ട് ആറിന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുമെന്ന് വികാരി ഫാ. ജോസ് മൈപ്പാൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, റോജി എം. ജോൺ എം.എൽ.എ, കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, എൻ.എം. ഹുസൈൻ, എം.ആർ. അഫ്‌സൽ രാജ്, വിഷ്ണുലാൽ ബാബു, ബീന ഡേവിസ്, ഫാ. ജോസ് മൈപ്പാൻ, ജോൺസൻ മണവാളൻ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് നടൻ നാദിർഷ ടീം നയിക്കുന്ന മെഗാഷോ നടക്കും. പള്ളി ട്രസ്റ്റിമാരായ എം.പി. ആന്റണി, വി.ഒ. തോമസ്, കൺവീനർ ജോൺസൻ മണവാളൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മൂന്നരക്കോടിയോളം രൂപ ചെലവഴിച്ച് 10000 ചതുരശ്രഅടി വിസ്തൃതിയിൽ ആധുനിക സൗകര്യങ്ങളോടെയാണ് ടൗൺഹാൾ നിർമ്മിച്ചിട്ടുള്ളത്. പൂർണമായും എയർ കണ്ടീഷനാണ്.