കൊച്ചി: കൊച്ചിൻ മെഗാ പുഷ്പമേളയും കൺസ്യൂമർ ഫെസ്റ്റും ഇന്നു മുതൽ 16 വരെ കലൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും. രാവിലെ 10 മുതൽ രാത്രി 10വരെയാണ് സന്ദർശന സമയം. ഹൈബി ഈഡൻ എം.പി, മിസ്‌കേരള ജിനി ഗോപാൽ തുടങ്ങിയവർ മുഖ്യാതിഥികളാകും. വിദേശ ഇനങ്ങൾ അടക്കം ആയിരത്തിലേറെ പുഷ്പങ്ങൾ മേളയിലുണ്ടാകുമെന്ന് ബോധി ഫൗണ്ടേഷൻ സ്ഥാപകൻ രഞ്ജിത് കല്ലറക്കൽ, ഷോ ഡയറക്ടർ ഷമീർ വളവത്ത് എന്നിവർ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.