അങ്കമാലി: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചവരിൽനിന്ന് പിഴഈടാക്കുകയും മാലിന്യം നീക്കംചെയ്യിക്കുകയും ചെയ്തു. നഗരസഭ ഇരുപത്തിനാലാം വാർഡിൽ ജോളി നഴ്സറി റോഡിൽ മാലിന്യം നിക്ഷേപിച്ച മൂന്നുപേരിൽനിന്ന് 10,000രൂപവീതം പിഴഈടാക്കി. വഴിയരികിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ച ഒരാൾക്ക് 10,000രൂപ പിഴ ചുമത്തി.
വാർഡിൽ ഉറവിടമാലിന്യ സംസ്കരണത്തിനായി കമ്പോസ്റ്റ് ബിൻ, ബയോഡൈജസ്റ്റർപോർട്ട്, ബയോഗ്യാസ് പ്ലാന്റ് എന്നിവ സൗജന്യമായി വിതരണം ചെയ്തിട്ടുള്ളതാണ്. എല്ലാമാസവും ഹരിതകർമ്മ സേനാംഗങ്ങൾ കൃത്യമായി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നുണ്ട്. പൊതുനിരത്തുകൾ വൃത്തിയായി സംരക്ഷിക്കാൻ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മാലിന്യം വലിച്ചെറിയുന്നവരെ നിരീക്ഷിക്കുവാൻവേണ്ട സംവിധാനങ്ങൾ കൃത്യമായി ഏർപ്പെടുത്തിയിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.