കോലഞ്ചേരി: സെന്റ്പീറ്റേഴ്സ് സ്‌പോർട്‌സ് സെന്ററിൽ നാളെ തുടങ്ങുന്ന ഓൾകേരള സബ്‌ജൂനിയർ ബാഡ്മിന്റൻ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം നടത്തി. സ്‌കൂൾബോർഡ് ചെയർമാൻ ഫാ. ജേക്കബ് കുര്യൻ, സ്‌കൂൾമാനേജർ അഡ്വ. മാതു പി. പോൾ എന്നിവരിൽനിന്ന് ലോഗോ ഏറ്റുവാങ്ങി കോലഞ്ചേരി മുനസിഫ് മജിസ്ട്രേറ്റ് എൽ. ഉഷ പ്രകാശിപ്പിച്ചു. ഫാ.ഗീവർഗീസ് അലക്‌സ്, ഫാ. കുര്യാക്കോസ് അലക്‌സ്, ബെന്നി നെല്ലിക്കാമുറി, സാജു പടിഞ്ഞാക്കര, ഹണി ജോൺ തേനുങ്കൽ, കെ.ഐ. ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.