dharnna
തിരുവാണിയൂർ മണ്ഡലംകമ്മി​റ്റി വില്ലേജ് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ

കോലഞ്ചേരി: തിരുവാണിയൂർ വില്ലേജ് ഓഫീസിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുക, അനധികൃത മണ്ണെടുപ്പ് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് തിരുവാണിയൂർ മണ്ഡലംകമ്മി​റ്റി വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ നടത്തി. പുത്തൻകുരിശ് ബ്ലോക്ക്പ്രസിഡൻറ് നിബു കെ. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. തിരുവാണിയൂർ മണ്ഡലം പ്രസിഡന്റ് വിജു പാലാൽ അദ്ധ്യക്ഷനായി. യു.ഡി.എഫ് മണ്ഡലം ചെയർമാൻ പി.ആർ. മുരളീധരൻ, ലിസി അലക്‌സ്, ബ്ലോക്ക് സെക്രട്ടറിമാരായ കെ.എൻ. മോഹനൻ, ബിജു തോമസ്, അഡ്വ. ബിജു വി. ജോൺ, ഐ.എൻ.ടി.യു.സി റീജണൽ പ്രസിഡന്റ് പോൾസൺ പീ​റ്റർ തുടങ്ങിയവർ സംസാരിച്ചു.