കോലഞ്ചേരി: തൃക്കാക്കര നിയമസഭാമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നതിനാൽ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതുവരെ മേയ് ഏഴിന് നിശ്ചയിച്ചിരുന്ന പട്ടയമേള, ബി.പി.എൽ റേഷൻ കാർഡുകളുടെ വിതരണം, ഭക്ഷ്യവകുപ്പിന്റെ കീഴിൽവരുന്ന സുഭിക്ഷ ഹോട്ടൽ, സ്‌കൂളുകളിലെ കിച്ചൺ കം സ്റ്റോറുകൾ എന്നിവയടക്കമുള്ള ഉദ്ഘാടനപരിപാടികൾ മാറ്റിവെച്ചതായി അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അറിയിച്ചു.