cusat

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്‌നോളജി വകുപ്പിൽ 'പോളിമർ സയൻസിലെ നൂതന പ്രവണതകൾ' എന്ന വിഷയത്തിൽ ദേശീയ സമ്മേളനം നടക്കും. ഇന്നും നാളെയുമായി നടക്കുന്ന സമ്മേളനം വൈസ്ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ ഉദ്ഘാടനം ചെയ്യും. പോളിമർ സയൻസ് വകുപ്പ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന സമ്മേനത്തിൽ വകുപ്പ് മേധാവി പ്രൊഫ. സുനിൽ കെ. നാരായണൻകുട്ടി, ഫാക്വൽറ്റി ഒഫ് ടെക്‌നോളജി ഡീൻ പ്രൊഫ. സി.കെ. ആനന്ദൻ, പ്രൊഫ. ഹണി ജോൺ, സി.ടി.പി.എസ് കോ-ഓർഡിനേറ്റർ ഡോ. ജിനു ജേക്കബ് ജോർജ് തുടങ്ങയവർ സംസാരിക്കും.