
പെരുമ്പാവൂർ: മതം വെറുപ്പല്ല കാരുണ്യമാണ് എന്ന സന്ദേശവുമായി കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ.എൻ.എം) എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മുജാഹിദ് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പാലക്കാട്ടുതാഴത്ത് തഖ്‌വ മസ്ജിദിനോട് ചേർന്നുള്ള ഗ്രൗണ്ടിലാണ് (സലഫി നഗർ) സമ്മേളനം. ഇതോടനുബന്ധിച്ചുള്ള പ്രദർശനം ദിവസവും വൈകിട്ട് 4 മുതൽ രാത്രി 9 വരെ സൗജന്യമായി പൊതുജനങ്ങൾക്ക് വീക്ഷിക്കാം. എക്‌സിബിഷൻ മുൻ മന്ത്രി ടി.എച്ച്. മുസ്തഫ ഇന്ന് വൈകിട്ട് 4.30ന് ഉദ്ഘാടനം ചെയ്യും. തുടർന്ന്‌സമ്മേളന പന്തലിൽ പ്രമുഖ പണ്ഡിതൻ എം.എം.അക്ബറിന്റെ നേതൃത്വത്തിൽ തുറന്ന സംവാദം നടക്കും.