
കൊച്ചി: എസ്.എൻ.ഡി.പി യോഗം ഇരുമ്പയം ശാഖാ ഭരണസമിതി തിരഞ്ഞെടുപ്പും വാർഷിക പൊതുയോഗവും യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം പ്രസിഡന്റ് നളിനി ഗോപാലൻ ഭദ്രദീപപ്രകാശനം നടത്തി. യൂണിയൻ കൗൺസിലർ കെ.എസ്. അജീഷ് കുമാർ വരണാധികാരി ആയിരുന്നു. വിവിധ കലാമത്സരങ്ങളിൽ വിജയികളായവരെയും സ്‌കോളർഷിപ്പുകൾ ലഭിച്ച കുട്ടികളെയും ആദരിച്ചു.
ഭാരവാഹികളായി പി.എം. അനിൽകുമാർ (പ്രസിഡന്റ്), കെ.എസ്. സുഗുണൻ (വൈസ് പ്രസിഡന്റ്), കെ.എം. സോമൻ (സെക്രട്ടറി), രാജപ്പൻ (യൂണിയൻ കമ്മിറ്റി അംഗം), കെ.ആർ. അനിൽകുമാർ, പി. ആർ. മോഹൻ, സജിമോൻ, കെ.എസ്. ബാബു, ബിജു ലക്ഷ്മണൻ, പി.ടി. ഷിജോ, കെ. പ്രകാശൻ ( മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ), പി. കെ. രാജൻ, കെ.എസ്, ചന്ദ്രബോസ്, ബിജു തെരുവുകാലാ എന്നിവരെയും തിരഞ്ഞെടുത്തു.