കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ വനിതാസംഘം എട്ടാംതീയതി മാതൃദിനാഘോഷം നടത്തും.
രാവിലെ 9.30ന് യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ് യോഗം ഉദ്ഘാടനം ചെയ്യും. വനിതാസംഘം പ്രസിഡന്റ് ഷീലാ സാജു അദ്ധ്യക്ഷത വഹിക്കും. കൂത്താട്ടുകുളം സബ് ഇൻസ്പെക്ടർ ശാന്തി കെ.ബാബു മാതൃദിനസന്ദേശം നൽകും. ശിവഗിരി, പേരാമ്പ്ര എന്നിവിടങ്ങളിൽ നടന്ന ശ്രീനാരായണ കലോത്സവങ്ങളിൽ തിളക്കമാർന്ന വിജയം കൈവരിച്ച വത്സല രാജനെ യൂണിയൻ സെക്രട്ടറി സി.പി. സത്യൻ ആദരിക്കും. യൂണിയൻ വൈസ്‌പ്രസിഡന്റ് പി.കെ. അജിമോൻ സംഘടനാസന്ദേശം നൽകും.
കൗൺസിലർമാരായ എം.പി. ദിവാകരൻ, ഡി. സാജു, പി.എം. മനോജ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അഗം വി.എ. സലിം, യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് അനീഷ്. വി.എസ്, സെക്രട്ടറി സജിമോൻ എം.ആർ, വൈദികയോഗം യൂണിയൻ പ്രസിഡന്റ് എം.കെ. ശശിധരൻ, സെക്രട്ടറി ശ്രീകാന്ത് ടി. രാജൻ, സൈബർസേന വൈസ് ചെയർമാൻ പ്രശാന്ത് ടി.പി, കൺവീനർ അഖിൽ ശേഖരൻ എന്നിവർ സംസാരിക്കും. മാതൃദേവോഭവ: എന്ന വിഷയത്തിൽ അനൂപ് വൈക്കം പ്രഭാഷണം നടത്തും. വനിതാസംഘം യൂണിയൻ സെക്രട്ടറി മഞ്ജു റെജി സ്വാഗതവും വൈസ് പ്രസിഡന്റ് ലളിതാ വിജയൻ നന്ദിയും പറയും.