ven
ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച വെങ്ങോല പഞ്ചായത്തിലെ വാലാക്കര ലിങ്ക് റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പിഎം.നാസർ നിർവഹിക്കുന്നു

പെരുമ്പാവൂർ: ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച വെങ്ങോല പഞ്ചായത്തിലെ വാലാക്കര ലിങ്ക് റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പിഎം. നാസർ നിർവഹിച്ചു. വെങ്ങോല പഞ്ചായത്ത് അംഗം ബിൻസി വർഗീസ് അദ്ധ്യക്ഷതവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എം .ജോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അശ്വതി രതീഷ്, സജ്‌ന നസീർ , പഞ്ചായത്ത് അംഗങ്ങളായ രാജിമോൾ രാജൻ, പി. എച്ച്. ആതിര, പ്രിയദർശിനി, ലക്ഷ്മി റെജി, ഡോ. രഞ്ജിത്, സന്തോഷ് വർഗീസ് എന്നിവർ സംസാരിച്ചു. ഈ റോഡിന് ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണപ്രവൃത്തികൾ നടത്തിയത്.