sndp

കൊച്ചി: എസ്.എൻ.ഡി.പി യോഗം ഉദയംപേരൂർ 1084ാം നമ്പർ ശാഖയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ നിർമ്മിച്ച ശീവേലിപ്പന്തലിന്റെ സമർപ്പണം തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാൻ റിട്ട. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ നിർവഹിച്ചു. ശ്രീനാരായണ വിജയസമാജം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ പുനപ്രതിഷ്ഠാ വാർഷിക ഉത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഇ.ജി. ബാബു, ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് അംഗം പി. ഗഗാറിൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ശ്രീബലി, കലശാഭിഷേകം,അന്നദാനം, വിശേഷാൽ പൂജകൾ എന്നിവയും നടന്നു.