കാലടി: മഹാകവി കുമാരനാശാന്റെ 150-ാം ജന്മദിനം കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല സെന്റർ ഫോർ ബുദ്ധിസ്റ്റ്‌ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. പ്രൊഫ. ഡോ.പി. പവിത്രൻ മുഖ്യപ്രഭാഷണം നടത്തി. കാലടി എസ്.എൻ.ഡി.പി ലൈബ്രറിയിൽ നടന്ന ചടങ്ങിൽ അസി.പ്രൊഫ. ഡോ. അജയ് ശേഖർ അദ്ധ്യക്ഷനായി. എ.എസ്. ഹരിദാസ്, എസ്. സുരേഷ് ബാബു, കാലടി എസ്. മുരളീധരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.