hall
ഏലൂക്കര തെക്കേപ്പള്ളി ജമാഅത്ത് നിർമ്മിച്ച ഇ.എം.ജെ ഹാൾ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഏലൂക്കര തെക്കേപ്പള്ളി ജമാഅത്ത് നിർമ്മിച്ച ഇ.എം.ജെ ഹാൾ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ ജമാൽ പതുവന അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ചീഫ് ഇമാം അബൂബക്കർ അഹ്‌സനി ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, പ്രതിപക്ഷനേതാവ് വി.കെ. ശിവൻ, ജമാഅത്ത് വൈസ് പ്രസിഡന്റ് ഫൈസൽ തച്ചവള്ളത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ.സലിം, മുഹമ്മദ് അൻവർ എന്നിവർ പങ്കെടുത്തു.