കോതമംഗലം: ഊന്നുകൽ സർവീസ് സഹകരണബാങ്ക് നിർമ്മിച്ച വളംഡിപ്പോ മന്ദിരോദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവ്വഹിച്ചു. യോഗത്തിൽ ബാങ്ക് പ്രസിഡന്റ് എം.എസ്. പൗലോസ് അദ്ധ്യക്ഷതവഹിച്ചു. കെ.ബി. മുഹമ്മദ്, ഷിബു പടപറമ്പത്ത്, ഉഷ ശിവൻ, ജോയി പി. മാത്യു, പി.എം. സുകുമാരൻ, പീറ്റർ മാത്യു, ജോയി പോൾ, സജീവ് ഗോപാലൻ, തോമസ് പോൾ, അഡ്വ. എം.കെ. വിജയൻ, ഗ്രേസി ജോൺ, സൗമ്യ റെജി, സീന സജി, ബാങ്ക് വൈസ് പ്രസിഡന്റ് തോമാച്ചൻ ചാക്കോച്ചൻ, സെക്രട്ടറി കെ കെ ബിനോയി എന്നിവർ പ്രസംഗിച്ചു. സൗജന്യമായി പച്ചക്കറി വിത്തുകളും വിതരണം ചെയ്തു.